Connect with us

Kozhikode

ദൗറത്തുല്‍ ഖുര്‍ആനും അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖയും

Published

|

Last Updated

കാരന്തൂര്‍ : ഖുര്‍ആന്‍ പാരായണം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ മര്‍കസ് തുടക്കം കുറിച്ച ദൗറത്തുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പാരായണ, പഠിതാക്കളുടെ കൂട്ടായ്മ) സംഗമവും അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖയും ശനിയാഴ്ച മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. ദൗറത്തുല്‍ ഖുര്‍ആനിലെ സ്ഥിരാംഗങ്ങള്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാക്കള്‍, ഹാഫിളുകള്‍, മര്‍കസ് വിദ്യാര്‍ഥികള്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദൗറത്തുല്‍ ഖുര്‍ആന്‍ തുടക്കം കുറിച്ചത്. അസര്‍ നിസ്‌കാരാനന്തരം ബുര്‍ദ പാരയണത്തോടെ ആരംഭിക്കും.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഖുര്‍ആന്‍ പ്രഭാഷണവും എ പി മുഹമ്മദ് മുസ്‌ലിയാര്‍ വിഷയാവതരണവും നടത്തും.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും. പരിപാടി തത്സമയം മര്‍കസ് ലൈവ് സംപ്രേഷണം ചെയ്യും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ സി കോയ മുസ്‌ലിയാര്‍ സംബന്ധിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest