Connect with us

Ongoing News

വെടിയുണ്ടയെ തടുത്ത് മൊബൈല്‍ ഫോണ്‍ ജീവന്‍ രക്ഷിച്ചു

Published

|

Last Updated

എച്ച് ടി സി ഫോണ്‍ വെടിയുണ്ടയേറ്റ് തകര്‍ന്ന നിലയില്‍

ഫ്‌ളോറിഡ: ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടയെ തടുത്ത് നിര്‍ത്തി മൊബൈല്‍ ഫോണ്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചു. ഓര്‍ലാന്‍ഡോയിലെ വിന്റര്‍ ഗാര്‍ഡനിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഗ്യാസ് സ്‌റ്റേഷന്‍ ക്ലര്‍ക്കിനാണ് മൊബൈല്‍ ഫോണ്‍ രക്ഷകനായത്.

ഗ്യാസ് സ്‌റ്റേഷനില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവാണ് ക്ലര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്. റിവോള്‍വര്‍ ചൂണ്ടി ക്ലര്‍ക്കിനോട് സേഫ് തുറക്കാന്‍ മോഷ്ടാവ് ആവശ്യപ്പെട്ടു. പക്ഷേ സേഫ് തുറക്കാനായില്ല. ഇതോടെ മറ്റൊരു ക്ലര്‍ക്കിനോട് തുറക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്ലര്‍ക്കിന് നേരെ മോഷ്ടാവ് വെടിയുതിര്‍ത്തത്. നെഞ്ച് ലക്ഷ്യമാക്കിയെത്തിയ വെടിയുണ്ട പോക്കറ്റിലെ എച്ച് ടി സി ഇവോ 3ഡി ഫോണില്‍ തറച്ച് നില്‍ക്കുകയായിരുന്നു. മോഷ്ടാവ് സംഭവം നടന്ന ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.  മൊബൈല്‍ ഫോണിലെ ബാറ്ററിയാണ് വെടിയുണ്ടയെ തടഞ്ഞുനിര്‍ത്താന്‍ സഹായകമായത്.

htc mobile bullet 2

എച്ച് ടി സി മൊബൈല്‍ ഇതിന് മുമ്പും വെടിയുണ്ടയെ പ്രതിരോധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011ലായിരുന്നു സംഭവം. എച്ച് ടി സി ഡ്രോയിഡ് എന്ന സ്മാര്‍ട്ട്‌ഫോണാണ് അന്ന് ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചത്.

Droid_bulletstop-590x321

2011ല്‍ വെടിയുണ്ടയെ പ്രതിരോധിച്ച എച്ച് ടി സി ഫോണ്‍