Connect with us

Gulf

ജിദ്ദയില്‍ ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ് സംഘടിപ്പിച്ചു

Published

|

Last Updated

ജിദ്ദ: ഇരുപത്തിമൂന്നാമത് ഇന്റര്‍ സ്‌കൂള്‍ ക്ലസ്റ്റര്‍ മീറ്റിനോടനുബന്ധിച്ച് ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ് സംഘടിപ്പിച്ചു. ഡിസംബര്‍ 14, 15, 16 തീയതികളില്‍ റിയാദ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് സഊദിയിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും പങ്കെടുക്കുന്ന ക്ലസ്റ്റര്‍ മീറ്റ് നടക്കുക. ഇതിന്റെ ഭാഗമായി നടന്ന ഡിബേറ്റ് അല്‍ വറൂദ് ബോയ്‌സ് സ്‌കൂളില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്ദ് മസൂദ് ഉദ്ഘാടനം ചെയ്തു. “സാങ്കേതിക വിദ്യ, പ്രശ്‌ന പരിഹാരത്തിലേറെ പ്രശനം സൃഷ്ടിക്കുന്നുവോ” എന്ന വിഷയമാണ് 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്‍കിയത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആറ് സ്‌കൂളുകളില്‍ നിന്നായി 12 കുട്ടികള്‍ പങ്കെടുത്തു. അല്‍ വറൂദിലെ മുഹമ്മദ് അട്ജര്‍, അമീന അഫ്രോസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. അല്‍ ഫല ഡിപിഎസിലെ ഹുനൈസ മറിയം, ഹനാന്‍ ഹുസൈന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും തായിഫ് രധവാ സ്‌കൂളിലെ കൃഷ്ണ പ്രതാപ്, യാഹ്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.