Connect with us

Malappuram

ഭാര്യാസഹോദരനെയും മകനെയും യുവാവ് കുത്തിക്കൊലപ്പെടുത്തി

Published

|

Last Updated

തിരൂര്‍: മദ്യലഹരയില്‍ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യാസഹോദരനെയും മകനെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. തലക്കാട് പഞ്ചായത്തിലെ പുല്ലൂരാലില്‍ പറമ്പില്‍ വീട്ടില്‍ അബൂബക്കര്‍ (60), മകന്‍ മുഹമ്മദ് ബശീര്‍ (35) എന്നിവരാണ് മരിച്ചത്. ഇവരെ കുത്തിയ പറവണ്ണ ചാത്തേരിപറമ്പില്‍ സിദ്ദീഖ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെങ്ങാലൂര്‍ മഹല്ല് കമ്മറ്റിയംഗമാണ് അബൂബക്കര്‍. ഖദീജയാണ് ഭാര്യ. മറ്റ് മക്കള്‍ മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് കബീര്‍, മുഹമ്മദ് ആരിഫ്, ആബിദ. മരുമക്കള്‍ തന്‍വീര്‍, ഹൈറുന്നീസ. ശാഹിദയാണ് മരിച്ച മുഹമ്മദ് ബശീറിന്റെ ഭാര്യ.

---- facebook comment plugin here -----

Latest