Connect with us

Eranakulam

മാതാവും കാമുകനും ചേര്‍ന്ന് നാല് വയസ്സുകാരിയെ കൊലപ്പെടുത്തി

Published

|

Last Updated

എറണാകുളം: യുവതിയും കാമുകനും ചേര്‍ന്ന് നാല് വയസ്സുകാരിയെ കൊന്ന് കുഴിച്ചുമൂടി. ചോറ്റാനിക്കരയിലാണ് സംഭവം. കരിങ്ങാച്ചിറ നഴ്‌സറി സ്‌കൂളില്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയായ അക്‌സയെയാണ് മാതാവ് റാണിയും കാമുകന്‍ രജിത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇവരെയും സുഹൃത്ത് ബെയ്‌സിലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.

കാമുകനുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് അരുംകൊല. റാണിയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് മരിച്ച അക്‌സ. കൊലപ്പെടുത്തിയ ശേഷം ബെയ്‌സിലിന്റെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം നിര്‍മാണ ജോലികള്‍ നടക്കുന്ന പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ല എന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയ റാണിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.