Connect with us

Kerala

എംഎല്‍എമാരെ അറസ്റ്റ് ചെയ്യുന്നതിന് തന്റെ അനുമതി വേണ്ട: ജി.കാര്‍ത്തികേയന്‍

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എം.എല്‍.എ മാരെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. സംഭവമുമായി എം.എല്‍.എ മാര്‍ക്ക് ബന്ധമുണ്ടെന്നു കണ്ടാല്‍ പോലീസിന് അറസ്റ്റ് ചെയ്യാം.

എന്നാല്‍ അറസ്റ്റ് നടന്നാല്‍ ആ വിവരം സ്പീക്കറെ അറിയിക്കണം. നിയമസഭാ പരിസരത്ത് അറസ്റ്റ് ഉണ്ടാവുമ്പോള്‍ മാത്രമാണ് സ്പീക്കറുടെ അനുമതി തേടേണ്ടതെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.