Connect with us

Gulf

വ്യാപാര കേന്ദ്രങ്ങളില്‍ സുരക്ഷാ ക്യാമറ നിര്‍ബന്ധം

Published

|

Last Updated

റാസല്‍ഖൈമ: വ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷാ ക്യാമറ നിര്‍ബന്ധമാക്കിക്കൊണ്ട് റാസല്‍ഖൈമ എക്കണോമിക് വിഭാഗം ഉത്തരവിറക്കി. ഏഴ് വിഭാഗം വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ നിയമം ബാധമാകുക. ഭക്ഷ്യവസ്തു വില്‍പ്പനശാലകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, ജ്വല്ലറികള്‍, സ്‌ക്രാപ്പ് കടകള്‍, മൊബൈല്‍ കടകള്‍ തുടങ്ങിയവ ഇവയില്‍പ്പെടും. മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം കൂടി ഇതിലൂടെ ലക്ഷ്യംവെക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. റാസല്‍ഖൈമ പോലീസുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായും മോഷണ സാധ്യത കൂടുതലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആദ്യഘട്ടത്തില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ ധാരണയായതായും റാസല്‍ഖൈമ ഇക്കണോമിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ അഹ്്മദ് ഉബൈദ് അല്‍ തനീജി പറഞ്ഞു. സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കല്‍ നിബന്ധനയാക്കിയതായും അദ്ദേഹം പറഞ്ഞു.

Latest