Connect with us

Gulf

രൂപയുടെ മൂല്യം കുറഞ്ഞത് ഇവര്‍ക്കും നേട്ടമായി

Published

|

Last Updated

ദുബൈ: ലോകത്തിലെ സമ്പന്നരെ കണ്ടെത്തുന്ന ഫോര്‍ബ്‌സ് മാഗസിന്റെ ഇന്ത്യന്‍ പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് നിരവധി പേര്‍. ദുബൈ ആസ്ഥാനമായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് സ്ഥാപകന്‍ മിക്കി ജഗ്തിയാനി 500 കോടി ഡോളര്‍ ആസ്തിയോടെ 13-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 17-ാം സ്ഥാനത്തായിരുന്നു. നൂറ് കോടിയുടെ ആസ്തിയാണ് ഒറ്റ വര്‍ഷം കൊണ്ട് വര്‍ധിച്ചത്. ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞത് ഇവര്‍ക്ക് നേട്ടമായി.

ലണ്ടനിലെ ടാക്‌സി ഡ്രൈവര്‍ സ്ഥാനത്തു നിന്നാണ് മിക്കി ജഗ്തിയാനി അതിസമ്പന്ന പദവിയിലെത്തിയത്. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന് ഇന്ന് 20 രാജ്യങ്ങളിലായി 1,300 സ്റ്റോറുകളുണ്ട്. യു എ ഇയില്‍ സിറ്റി മാക്‌സ്, ഫിറ്റ്‌നസ് ഫസ്റ്റ് ജിം തുടങ്ങിയ ശൃംഖലകളുണ്ട്. എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി 40-ാം സ്ഥാനത്തും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ 45-ാം സ്ഥാനത്തുമുണ്ട്. എന്‍ എം സി. സി ഇ ഒ. ബി ആര്‍ ഷെട്ടി 72-ാം സ്ഥാനത്തുമാണ്. എം എ യൂസുഫലിയുടെ ആസ്തി 160 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 150 കോടി ഡോളറായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 106 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അദ്ദേഹം സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം 35-ാം സ്ഥാനത്തായിരുന്നു.
സണ്ണി വര്‍ക്കി ആദ്യമായാണ് ഫോര്‍ബ്‌സ് മാഗസിന്‍ പട്ടികയില്‍ ഇടം നേടുന്നത്. 1980ല്‍ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത് നത്തിക്കൊണ്ടായിരുന്നു തുടക്കം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശംൃഖലയാണത്. ബി ആര്‍ ഷെട്ടി കഴിഞ്ഞ വര്‍ഷം 97-ാം സ്ഥാനത്തായിരുന്നു. ഇത്തവണ 72-ാം സ്ഥാനത്തെത്തി. അദ്ദേഹത്തിനു കീഴിലുള്ള യു എ ഇ എക്‌സ്‌ചേഞ്ചിന് 31 രാജ്യങ്ങളിലായി 700 ഓഫീസുകളുണ്ട്. ജോയ് ആലുക്കാസ് 99-ാം സ്ഥാനത്താണ്. 64 കോടി ഡോളറാണ് ആസ്തി.

 

Latest