Connect with us

National

ആന്ധ്രപ്രദേശില്‍ ബസിന് തീപിടിച്ച് 45 മരണം

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മെഹ്ബൂബ് നഗറില്‍ ബസിന് തീപിടിച്ച് 45 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 49 പേരാണ് ബസിലുണ്ടായിരുന്നത്.

ജബ്ബാര്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരില്‍ അധികവും ഹൈദരാബാദ് സ്വദേശികളാമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതാണെന്നാണ് കുതുന്നത്. അതിരാവിലെ 4.30നാണ് അപകടം സംഭവിച്ചത്. അതുകൊണ്ടുതന്നെ ബസിലുള്ള ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു എന്നുവേണം കരുതാന്‍. വിരലില്‍ എണ്ണാവുന്ന ആള്‍ക്കാരെ രക്ഷപ്പെട്ടിട്ടുള്ളൂ എന്നാണ് വിവരം. വോള്‍വോ ബസ് ആയിരുന്നതിനാല്‍ ഗ്ലാസ് തകര്‍ത്തതിന് ശേഷമേ രക്ഷപ്പടാന്‍ സാധിക്കുകയുള്ളൂ. ഇതും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി.