Connect with us

Kozhikode

വികസനത്തിന് ഫണ്ട് ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ നേട്ടം കൈവരിച്ചു: മന്ത്രി

Published

|

Last Updated

നരിക്കുനി: സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനായി 700 കോടി രൂപ നബാര്‍ഡ് ഫണ്ട് നേടിയെടുത്ത് നാടിന്റെ വികസനത്തിന് വിനിയോഗിക്കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാറിന് അഭിമാനമുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹിം കുഞ്ഞ്. പാലത്ത്- പാലോളിത്താഴം റോഡ് പരിഷ്‌കരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എരവന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും തുക നബാര്‍ഡ് നല്‍കുന്നത് ചരിത്രത്തിലാദ്യമാണെന്നും മന്ത്രി പറഞ്ഞു. 8570 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതില്‍ ഉള്‍പ്പെട്ട റോഡാണിത്. രണ്ട് കോടി എഴുപത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പരിഷ്‌കരണം നടക്കുന്നത്. സംസ്ഥാനത്തെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി പതിനായിരം കോടി രൂപയുടെ “സ്പീഡ് കേരള” പദ്ധതി ആവിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ അധ്യക്ഷനായ കൊടുവള്ളി എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്ററെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മണ്ഡലത്തിന് വേണ്ടി എം എല്‍ എ സമര്‍പ്പിച്ച വികസന അജന്‍ഡകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഒരിക്കലും നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എക്കുള്ള നാട്ടുകാരുടെ സ്‌നേഹോപഹാരം മന്ത്രി നല്‍കി.
എസ് ഐ എഫ് എല്‍ ചെയര്‍മാന്‍ എം എ റസാഖ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കാരാട്ട് അബ്ദുര്‍റസാഖ്, അബൂബക്കര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു മോഹനന്‍, പി ശ്രീധരന്‍ മാസ്റ്റര്‍, ജനപ്രതിനിധികളായ ടി കെ അബൂബക്കര്‍ മാസ്റ്റര്‍, ഗൗരി പുതിയോത്ത്, പി ടി എം ഷറഫുന്നിസ ടീച്ചര്‍, ബേബി കപ്പടക്കല്‍, ടി പി ഗോപാലന്‍, ചന്ദ്രിക സ്വാമിനാഥന്‍, സുലോചന ടീച്ചര്‍, ഫാത്വിമ മുഹമ്മദ്, സലീന അബ്ബാസ്, ശാന്ത മുതിയേരി, കെ സി അബു, മടവൂര്‍ ഹംസ, എ എം ബാലന്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, കെ പി സുരേന്ദ്രന്‍, പി എം വേലായുധന്‍, പി എന്‍ ശശികുമാര്‍, പി കെ സതീശന്‍ സംബന്ധിച്ചു.