Connect with us

Kozhikode

അബൂബക്കര്‍ സിദ്ദീഖിന് നാട് വിട നല്‍കി

Published

|

Last Updated

കൊടുവള്ളി: സഊദി അറേബ്യയിലെ റിയാദ് ബത്തയില്‍ നിര്യാതനായ ആരാമ്പ്രം പുള്ളിക്കോത്ത് പുതുക്കുടി അസ്സയിനാര്‍ മുസ്‌ലിയാര്‍ -ആഇശ ഹജജുമ്മ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖിന് (40) നാട് വിട നല്‍കി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മയ്യിത്ത് വീട്ടിലും ചക്കാലക്കല്‍ ഇര്‍ഷാദുല്‍ അനാം മദ്‌റസയിലും പൊതു ദര്‍ശനത്തിനുവെച്ച ശേഷം ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമുഅ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടത്തി. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും നിരവധി പേര്‍ പങ്കെടുത്തു.
കാരന്തൂര്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ടി എ മുഹമ്മദ് അഹ്‌സനി, ഹാഫിള് അബൂബക്കര്‍ സഖാഫി, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, എം എ റസാഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മോഹന്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
ചെറുപ്പം മുതല്‍ എസ് എസ് എഫ്, എസ് വൈ എസ് തുടങ്ങി സുന്നി പ്രസ്ഥാന രംഗത്ത് നിറ സാന്നിധ്യമായിരുന്ന അബൂബക്കര്‍ സിദ്ദീഖ് കഴിഞ്ഞ വര്‍ഷം ഹജജ് വേളയില്‍ ഹാജിമാര്‍ക്ക് സേവനവുമായി മുന്‍പന്തിയിലുണ്ടായിരുന്നു.