Connect with us

Wayanad

നീലഗിരി ജില്ലയിലെ പോലീസ് ചെക്ക്‌പോസ്റ്റുകളില്‍

Published

|

Last Updated

വെബ് ക്യാമറ സ്ഥാപിക്കുന്നുഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പോലീസ് ചെക്‌പോസ്റ്റുകളില്‍ വെബ് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാപോലീസ് സൂപ്രണ്ട് ശെന്തില്‍കുമാര്‍ അറിയിച്ചു. പാട്ടവയല്‍, നാടുകാണി, എരുമാട്, താളൂര്‍, ചോലാടി, കക്കനഹള്ള, നമ്പ്യാര്‍കുന്ന് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ പത്ത് പോലീസ് ചെക്‌പോസ്റ്റുകളിലാണ് വെബ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ ബര്‍ളിയാര്‍, കുഞ്ചപ്പന എന്നി രണ്ട് ചെക്‌പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമഭൂമിയായ നീലഗിരിയിലേക്ക് കള്ളക്കടത്ത് സംഘങ്ങള്‍ കടന്ന് കൂടാന്‍ സാധ്യതയുണ്ട്. ഇത് തടയുന്നതിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. സ്പിരിറ്റ് കടത്ത്, മരംകൊള്ള, ചന്ദനകടത്ത്, റേഷനരി കടത്ത്, വാഹനങ്ങള്‍ കടത്തികൊണ്ടുപോകല്‍ തുടങ്ങിയവക്ക് പരിഹാരം കാണുന്നതിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ചെക്‌പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.
അതിര്‍ത്തിചെക്‌പോസ്റ്റ് വഴിയാണ് കള്ളകടത്ത് കൂടുതലും നടക്കുന്നത്. ഒരു പരിധിവരെ ഇത് തടയാന്‍ സാധിക്കും. ഇനി എന്ത് ചെയ്താലും യഥാസമയം അത് ക്യാമറയില്‍ പതിയും.

 

Latest