Connect with us

Wayanad

ഉച്ചഭക്ഷണത്തില്‍ പുഴു: പദ്ധതി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ഗൂഡല്ലൂര്‍: നെല്ലാക്കോട്ട ഗ്രാമപഞ്ചായത്തിലെ അമ്പലമൂല പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തി.
സാമ്പാറിലാണ് പുഴുക്കളെയും വണ്ടുകളെയും കണ്ടെത്തിയത്. ഇത്കാരണം വിദ്യാര്‍ഥികളാരും ഇന്നലെ ഉച്ചഭക്ഷണം കഴിച്ചില്ല. അതേസമയം ഉച്ചഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാകലക്ടര്‍ പി ശങ്കര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഓര്‍ഗനൈസര്‍ ഇമ്പനാഥനെ സസ്‌പെന്‍ഡ് ചെയ്തത്. വിവരമറിഞ്ഞ് പന്തല്ലൂര്‍ തഹസില്‍ദാര്‍ ഇന്നാസിമുത്തു, പഞ്ചായത്ത് യൂണിയന്‍ ബി ഡി ഒ തമ്പിദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സ്‌കൂളില്‍ മൊത്തം 117 വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. അതില്‍ 107 വിദ്യാര്‍ഥികളാണ് ഇന്നലെ ഹാജരായിരുന്നത്. അതേസമയം ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിതരണം ചെയ്യുന്ന സാധനങ്ങള്‍ കാലപഴക്കം ചെന്നതാണെന്നാരോപണം ഉയര്‍ന്നിട്ടുണ്ട്. പരിപ്പിലും അരിയിലും പുഴുക്കള്‍ ഉണ്ടാകാറുണ്ട്. ഗോഡൗണുകളില്‍ ചാക്കുകളിലാക്കി ദിവസങ്ങളോളം കൂട്ടിയിടുന്നതിനാലാണ് സാധനങ്ങളില്‍ പുഴുക്കളും മറ്റും കടന്ന് കൂടുന്നത്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്‌കൂളുകളിലും ആവശ്യമായ സൗകര്യങ്ങളില്ല.

Latest