Connect with us

Palakkad

യു പി എ സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ അഭിമാനബോധമുണ്ടാക്കി: ഇ ടി മുഹമ്മദ് ബശീര്‍

Published

|

Last Updated

തൃത്താല: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ജോലിയുണ്ട്്് എന്ന അഭിമാനബോധം ഉണ്ടാക്കുക എന്നതാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി യു പി എ സര്‍ക്കാര്‍ ചെയ്തതെന്ന്് ഇ ടി മുഹമ്മദ് ബശീര്‍ എം പി അഭിപ്രായപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദാരിദ്രനിര്‍മാര്‍ജന പരിപാടിയാണിത്്. രാജ്യത്തിന്റെ വികസനം സാധ്യമാക്കുന്ന രീതിയില്‍ പദ്ധതിയെ ഉപയോഗപ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്ക് കഴിയണമെന്ന്് അദ്ദേഹം പറഞ്ഞു. ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തില്‍ കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ഭാരത്‌നിര്‍മാണ്‍ പൊതുജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി ജനങ്ങള്‍ക്കിടെയില്‍ അവബോധം ഉണ്ടാക്കുകയാണ് പദ്ധതി നടത്തിപ്പിലെ പ്രധാനഘട്ടം.
പഠനവും ആസ്വാദനവും സമന്വയിപ്പിച്ച്്് പദ്ധതികളെയും അവകാശങ്ങളെയും കുറിച്ച് ബോധവത്കരിക്കുകയാണ് ഭാരത്‌നിര്‍മാണ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലും വികസനവും ജനങ്ങളുടെ അവകാശമാക്കി മാറ്റുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തതെന്ന് വി.ടി ബല്‍റാം എം എല്‍ എ പറഞ്ഞു. കാലഘട്ടത്തിനനുസൃതമായി തൊഴിലുറപ്പ് പദ്ധതി പുനര്‍വിഭാവനം ചെയ്യണം.
തൃത്താല ഗവ.കോളജില്‍ ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം അബ്്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാവിത്രി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി വി ഉമര്‍ മൗലവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയന്‍, സന്ധ്യ, ഡോ. സി കെ തോമസ്, ഡോ. എന്‍ എന്‍ ഷാ, ടി ടി പ്രഭാകരന്‍, എ എം തോമസ്, എല്‍ സി പൊന്നുമോന്‍, എന്‍ സി ജയേന്ദ്രന്‍ സംസാരിച്ചു.
ഇന്ന്് രാവിലെ പഞ്ചായത്ത്് കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ ക്യാമ്പും നേത്രപരിശോധനയും നടത്തും. ഡോ. കെ വേണുഗോപാല്‍ ഉ്ദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം പോഷകാഹാര സെമിനാര്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. പരിപാടി 31ന് സമാപിക്കും.

Latest