Connect with us

Palakkad

എസ് എസ് എഫ് പ്രവര്‍ത്തകന്‍ ജംഷീറിന് കണ്ണിരോടെ വിട

Published

|

Last Updated

ഒറ്റപ്പാലം: എസ് എസ് എഫ് പത്തൊമ്പതാം മൈല്‍ യൂനിറ്റ് സലാമത്ത് യൂനിറ്റ് ജോയിന്റ് സെക്രട്ടറിയും ഐ ടീം അംഗവുമായ മുഹമ്മദ് ജംഷീറിന്(14) കണ്ണീരോടെ വിട. തിങ്കളാഴ്ച വൈകീട്ട് നീന്തല്‍ പഠിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടാണ് മുഹമ്മദ് ജംഷീര്‍ മരണമടഞ്ഞത്.

വാണിയംകുളം ടി ആര്‍ കെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടിലകത്ത് ഹംസയുടെയും ഖദീജയുടെയും മകനായ മുഹമ്മദ് ജംഷീര്‍ പഠനത്തോടൊപ്പം സംഘടനാ കാര്യങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. നാടിന്റെയും സുന്നിപ്രസ്ഥാനത്തിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും മനസ് കീഴടക്കിയ ജംഷീറിന്റെ വേര്‍പാട് താങ്ങാവുന്നതിന് അപ്പുറമാണ് സം‘വിച്ചിരിക്കുന്നത്. ഖബറടക്കം തോട്ടക്കര ജുമാമസ്ജിദില്‍ തോട്ടക്കര ജുമാമസ്ജിദില്‍ നടന്നു.
സുന്നി നേതാക്കളായ എം വി സിദ്ദീഖ് സഖാപി, അശറഫ് അഹ് സനി ആനക്കര, സൈതലവി പൂതക്കാട്, നൗഫേല്‍ പാവുകോണം, കുഞ്ഞിമൊയ്തു ഹാജി, ഇര്‍ഷാദ്, ഹുസ്സൈന്‍, മുഈനുദ്ദീന്‍ തങ്ങള്‍, റിയാസ് വി പി എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു. വീട്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് എം വി സിദ്ദീഖ് സഖാഫിയും പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് മൂസ പ്ലാത്തറയും നേതൃത്വം നല്‍കി. ആദരസൂചകമായി ടി ആര്‍ കെ ഹയര്‍സെക്കണ്ടറി സ്‌കൂളിനും ഇന്നലെ അവധി നല്‍കി.——

Latest