Connect with us

Palakkad

ടി പി ചന്ദ്രശേഖരന്‍ വധം ഉണ്ടായപ്പോള്‍ നടത്തിയ പ്രസ്താവന പോലെ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ഉണ്ടായ ഹീനമായ ആക്രമത്തില്‍ സി പി എമ്മിനു പങ്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ടി പി ചന്ദ്രശേഖരന്‍ വധം ഉണ്ടായപ്പോള്‍ സി പി എം നേതാക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് നടത്തിയ പ്രസ്താവന പോലെ മാത്രമെ കാണാവൂ എന്ന് കെ പി സി സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ സി പി എം നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടമൈതാനത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി വധക്കേസ്സിനെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുപോലും ഇതുവരെ പ്രസിദ്ധപ്പെടുത്തുവാന്‍ സി പി എം ധൈര്യം കാണിച്ചിട്ടില്ല.
ഇടതുപക്ഷത്തുള്ള വി എസ് അച്യുതാനന്ദനും പിണറായി വിജയന്‍ ഈ ആക്രമണത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളത്തോടുള്ള കടുത്ത അവഹേളനമാണെന്നും ഉണ്ണിത്താന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം പി വി എസ് വിജയരാഘവന്‍, എം എല്‍ എമാരായ പി സി വിഷ്ണുനാഥ്, കെ അച്യുതന്‍, സി പി മുഹമ്മദ്, മുന്‍മന്ത്രി വി സി കബീര്‍, ഡി സി സി വൈസ് പ്രസിഡന്റ് എ രാമസ്വാമി, കെ പി സി സി സെക്രട്ടറിമാരായ വി കെ ശ്രീകണ്ഠന്‍, സിചന്ദ്രന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ എ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡി സി സി സെക്രട്ടറിമാരായ പി ബാലഗോപാലന്‍, സി ടി സെയ്തലവി, എ ഐ സി സി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

Latest