Connect with us

National

രാജ്യത്തെ സമ്പന്ന വനിത ഹരിയാന മന്ത്രിസഭയില്‍

Published

|

Last Updated

ചാണ്ഡിഗഢ്: രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി ജിന്‍ഡാല്‍ ഹരിയാന മന്ത്രിസഭയില്‍ അംഗമായി. മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡക്ക് കീഴില്‍ ഇത് രണ്ടാം തവണയാണ് ഇവര്‍ മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
2005-2009 കാലയളവിലാണ് ആദ്യമായി മന്ത്രിയായത്. ഹിസാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ സാവിത്രി ജിന്‍ഡാല്‍, പാര്‍ലിമെന്റ് അംഗവും വന്‍ വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിന്റെ മാതാവാണ്. കോടികള്‍ വിലമതിക്കുന്ന സ്റ്റീല്‍ ആന്‍ഡ് പവര്‍ കമ്പനിയുടമയും ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ അധ്യക്ഷയയുമായ ഇവര്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നയായാണ് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ 100 സമ്പന്നരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. ഹരിയാന മന്ത്രിയായിരുന്ന ഭര്‍ത്താവ് ഒ പി ജിന്‍ഡാല്‍ 2005ല്‍ ഹരിയാന- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതാണ്.
സാവിത്രി ജിന്‍ഡാലിന് പുറമെ, ഹൂഡ മന്ത്രിസഭയിലെ ഏക മുസ്‌ലിം പ്രതിനിധി, നൂഹ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അഫ്താബ് അഹ്മദും മന്ത്രിയായി അധികാരമേറ്റു. വ്യത്യസ്ത ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപതരായതിനെ തുടര്‍ന്ന് 2011ല്‍ രാജിവെച്ച ഒ പി ജയിനിന്റെയും 2012ല്‍ ഒഴിഞ്ഞ ഗോപാല്‍ കണ്ഡയുടെയും ഒഴിവിലേക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.

Latest