Connect with us

Kasargod

ഗ്യാസ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആധാര്‍ ക്യാമ്പ് നാളെ മുതല്‍

Published

|

Last Updated

കാസര്‍കോട്: എല്‍ പി ജി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഗ്യാസ് ലഭ്യമാക്കുന്നതിനു പ്രത്യേക ആധാര്‍ ക്യാമ്പുകള്‍ നടത്തുന്നു. ആധാര്‍ കാര്‍ഡുള്ളവരുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതുതായി കാര്‍ഡ് ലഭ്യമാക്കും. ക്യാമ്പില്‍ അക്ഷയ ഉദ്യോഗസ്ഥര്‍, ഗ്യാസ് കമ്പനി പ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍ സംബന്ധിക്കും.

ക്യാമ്പില്‍ വരുന്ന ആധാര്‍ കാര്‍ഡുള്ളവര്‍ ഒറിജിനല്‍ കാര്‍ഡും രണ്ട് കോപ്പി, ഗ്യാസ് കണ്‍സ്യൂമര്‍ പാസ്ബുക്കിന്റെ ഒരു കോപ്പി, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ കോപ്പി, മേല്‍വിലാസം തെളിയിക്കുന്ന രേഖയായി റേഷന്‍ കാര്‍ഡിന്റെ കോപ്പി/വോട്ടര്‍ ഐ ഡി കാര്‍ഡ്/പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കണം. ക്യാമ്പ് ഗ്യാസ് ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സംഘടിപ്പിക്കുന്നത്. ആയതിനാല്‍ എല്ലാ ഗുണഭോക്താക്കളും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. ക്യാമ്പ് നടക്കുന്ന സ്ഥലം, തീയതി എന്നിവ താഴെ കൊടുക്കുന്നു. നാളെ മാരുതി ഗ്യാസ് ഏജന്‍സി കാസര്‍കോട്, നവംബര്‍ നാലിന് ഉപ്പള ഇന്ത്യന്‍ ഗ്യാസ്, അഞ്ചിന് അനന്ത ഗ്യാസ് ഏജന്‍സി ഹൊസങ്കടി, ആറിന് കംഫോര്‍ട്ട് ഭാരത് ഗ്യാസ് വിദ്യാനഗര്‍ കാസര്‍കോട്, ഏഴിന് കെ2 ഫഌമോഗണ്‍ ഉദുമ, കംഫോര്‍ട്ട് ഭാരത് ഗ്യാസ് ഉദുമ, ഒമ്പതിന് മഡോണ ഗ്യാസ് ഏജന്‍സി കാഞ്ഞങ്ങാട്, പതിമൂന്നിന് നീലേശ്വരം ഗ്യാസ് ഏജന്‍സി, പതിനഞ്ചിന് മല്ലിക എന്റര്‍പ്രൈസസ് കുമ്പള, പതിനാറിന് ഫൈന്‍ ഫ്‌ളെംസ് ചെറുവത്തൂര്‍, പതിനെട്ടിന് സണ്‍ഷൈന്‍ ഇന്ത്യന്‍ ഗ്യാസ് കാഞ്ഞങ്ങാട്, ഇരുപതിന് ജ്വാല ഏജന്‍സീസ് കളനാട്.

---- facebook comment plugin here -----

Latest