Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാല സമരം ഒത്തുതീര്‍പ്പായി

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകാലാശാല ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ജീവനക്കാരുടെ ആവശ്യം വിസി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സ്ഥലംമാറ്റം റദ്ദാക്കുക, പ്രൊബേഷന്‍ അംഗീകരിക്കുക, ഡൈസ്‌നോണ്‍ പിന്‍വലിക്കുക, തുടങ്ങിയവയായിരുന്നു ജീവനക്കരുടെ ആവശ്യങ്ങള്‍. സിന്‍ഡിക്കേറ്റ് സമിതി ഇത് നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ വിസി ഇത് അംഗീകരിച്ചിരുന്നില്ല. ഇന്ന് നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ വി.സി അംഗീകരിച്ചതോ
ടെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. സമരം വിജയിച്ചതിന്റെ സന്തോഷത്തില്‍ ജീവനക്കാര്‍ ആഹ്ലാദപ്രകടനവും നടത്തി.

Latest