Connect with us

Kerala

സോളാര്‍ കേസ്: ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരന്‍ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടുവെന്ന് ശ്രീധരന്‍ നായര്‍ രഹസ്യമൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശെല്‍വരാജ് എംഎല്‍എയും ഉണ്ടായിരുന്നു. സോളാര്‍ നല്ല പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന് ലഭിച്ച മൊഴിപ്പകര്‍പ്പിലാണ് ഇക്കാര്യം പറയുന്നത്. കൂടിക്കാഴ്ചയില്‍ സബ്‌സിഡി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ നിങ്ങളേപോലുള്ളവരുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീധരന്‍ നായര്‍ രഹസ്യമൊഴിയില്‍ പറയുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രി ടെന്നിജോപ്പനാണ് കൈമാറിയത്. മൊഴിപ്പകര്‍പ്പിന്റെ അഞ്ചാം പേജിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശം.

 

---- facebook comment plugin here -----

Latest