Connect with us

National

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കേണ്ട: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അന്തിമ തീര്‍പ്പായില്ലെന്നും സിബിഐ ഡയറക്ടര്‍ സര്‍ക്കാര്‍ സെക്രട്ടറി പദവിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രോസിക്യൂട്ടര്‍മാരെ മാറ്റണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. കൂടാതെ കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.

കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കാത്തതിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. കല്‍ക്കരി സെക്രട്ടറിയെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. കല്‍ക്കരി ഇടപാടില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ് രംഗത്തെത്തിയതിന് പിന്നാലെയാണ് മനോഹര്‍ ശര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരെ കേസെടുത്താല്‍ പ്രധാനമന്ത്രിക്കെതിരേയും കേസെടുക്കേണ്ടി വരുമെന്നായിരുന്നു പരേഖിന്റെ ഭീഷണി.

Latest