Connect with us

Kozhikode

എസ്‌കലേറ്റര്‍ സജ്ജം; ഇനി ഒറ്റ നില്‍പ്പിനു മുകളിലെത്താം

Published

|

Last Updated

കോഴിക്കോട്: ഒടുവില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നിര്‍മാണം പൂര്‍ത്തിയായ എസ്‌കലേറ്ററിനും ലിഫ്റ്റിനും ഉദ്ഘാടന മുഹൂര്‍ത്തമായി. കേന്ദ്ര റെയില്‍വേ മന്ത്രിയെ ലഭിക്കാത്തതിനാല്‍ ഒരു തവണ ഉദ്ഘാടനം മാറ്റിവെച്ച എസ്‌കലേറ്ററും ലിഫ്റ്റും ഇന്ന് വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. എം കെ മുനീര്‍ യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും. ഈ മാസം ഏഴിന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര റെയില്‍വെ സഹമന്ത്രി കെ ജെ എസ് പ്രകാശ് റെഡി തെലുങ്കാന വിഭജനത്തെ തുടര്‍ന്ന് രാജി വെച്ചതോടെ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.

ഒന്നാം പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററും രണ്ടും മൂന്നും നാലും പ്ലാറ്റ്‌ഫോമുകളില്‍ ലിഫ്റ്റും സ്ഥാപിച്ചതോടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റ് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ എന്ന പദവിയും കോഴിക്കോടിനെ തേടിയെത്തി. എസ്‌കലേറ്ററിന് 1.23 കോടി രൂപയും ലിഫ്റ്റിന് 75 ലക്ഷം രൂപയുമാണ് നിര്‍മാണ ചിലവ്.

---- facebook comment plugin here -----

Latest