Connect with us

Wayanad

വെറ്ററിനറി കോളജില്‍ പരീക്ഷ തടസ്സപ്പെടുത്തിയെന്ന്

Published

|

Last Updated

വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ പരീക്ഷ തടസപ്പെടുത്തുകയും വിദ്യാര്‍ഥിനികളുള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തതായി എസ് എഫ് ഐ ആരോപിച്ചു.
ഇന്നലെ കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ കോളജിലെത്തിയ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. 11മണിയോടെ ഒരുസംഘം കോളേജിലെത്തി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതികൊണ്ടിരുന്ന ഹാളിലേക്ക് അതിക്രമിച്ച് കയറുകയുമായിരുന്നു. പരീക്ഷ തടസപ്പെടുത്തുകയും പെണ്‍കുട്ടികളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വിദ്യാര്‍ഥിനികളെ ഹാളിന് പുറത്താക്കാന്‍ ശ്രമിച്ചു. ഇത് മറ്റ് വിദ്യാര്‍ഥികള്‍ ചെറുക്കുകയായിരുന്നുവെന്നും എസ് എഫ് ഐക്കാര്‍ പറയുന്നു.
കോളജില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പരീക്ഷ തടസപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ സര്‍വകലാശാല വൈസ് ചാന്‍സിലറും ഡീനും പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥിനികളും പരാതി നല്‍കിയിട്ടുണ്ട്.
വെറ്റനറി സര്‍വകലാശാലയില്‍ അതിക്രം നടത്തിയ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് വൈത്തിരി മണ്ഡലം പ്രസിഡന്റ് സലീം, ഷഹീര്‍, ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും പരീക്ഷ എഴുതികൊണ്ടിരുന്നവരെ ആക്രമിച്ച് പുറത്താക്കിയതും അത്യന്തം പ്രതിഷേധാര്‍ഹമാണ്.
കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം.കോളജില്‍ ഐഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തില്‍ വൈത്തിരിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. എം സെയ്ദ്, സി കുഞ്ഞമ്മദ്കുട്ടി, എം വി വിജേഷ് എന്നിവര്‍ സംസാരിച്ചു.

Latest