Connect with us

Wayanad

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: ജില്ലയില്‍ കോണ്‍ഗ്രസ് -സി പി എം പോര്‍വിളി

Published

|

Last Updated

കല്‍പറ്റ/മാനന്തവാടി: മുഖ്യന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി കല്‍പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഡി വൈ എഫ് ഐയുടെ പതാക കത്തിച്ചതാണ് ഡി വൈ എഫ് ഐക്കാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പ്രകടനമായത്തിയ ഡിവൈ ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഇന്ദിരാജി സ്മൃതി സംഗമത്തിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. മാനന്തവാടിയില്‍ സിപി എം – ഡിവൈഎഫ്‌ഐ പ്രവത്തകരെ കൈയേറ്റം ചെയ്തതായും സിഐടിയുസ്ഥാപിച്ച പ്രചരണ ബോഡുകളും നശിപ്പിക്കുകയും വ്യാപകമായ അക്രമം അഴിച്ചു വിട്ടതായും സി പി എം ആരോപിക്കുന്നു. കുഴിനിലത്ത് ഡിവൈഎഫ്‌ഐയുടെ കൊടി മരം നശിപ്പിച്ചു. പട്ടികയുമായി ടൗണില്‍ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും ഡിവൈ എഫ് ഐ ആരോപിച്ചു. ഇന്നലെ രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ ചിത്രം പകര്‍ത്തി എന്നാരോപിച്ച് അഡീഷണല്‍ എസ്‌ഐ ഒ കെ പാപച്ചനേയും വീഡിയോ ചിത്രീകരണം നടത്തിയ സിവില്‍ പോലീസ് ഓഫീസേറയും കൈയേറ്റം ചെയ്തു. കൂടാതെ പോലീസുകാരെന്റ കയ്യില്‍ നിന്നും വീഡിയോ ക്യാമറ പിടിച്ചു വാങ്ങാനുമുള്ള ശ്രമവും നടത്തി. പോലീസ് ജീപ്പുകള്‍ നടുറോഡില്‍ തടഞ്ഞിടുകയും ചെയ്തു.
പോലീസ്പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു എന്നാരോപിച്ച് ഞായറാഴ്ച അര്‍ദ്ധരാത്രി വരെ യൂത്ത് കോണ്‍്രഗസ് പ്രവര്‍ത്തകര്‍ മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.