Connect with us

Kozhikode

ചുമട്ടു തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ (സി ഐ ടി യു) ചുമട്ടു തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി തൊഴിലാളികള്‍ അടുത്ത മാസം അഞ്ചിന് സംസ്ഥാനവ്യാപകമായി പണിമുടക്കി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ടിപ്പര്‍ ലോറി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുക എന്നിങ്ങനെ ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

Latest