Connect with us

Kottayam

ബസില്‍ മോഷണം; തമിഴ് യുവതി അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ: ഓടുന്ന ബസില്‍ യാത്രക്കാരിയുടെ ബാഗില്‍നിന്ന് മോഷ്ടിച്ച 35,000 രൂപയും ഒരു പവന്‍ സ്വര്‍ണവും പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിക്ഷേപിച്ച് രക്ഷപെടാന്‍ ശ്രമിച്ച തമിഴ് യുവതിയെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി പ്രിയ(20)യാണ് അറസ്റ്റിലായത്.
തൊടുപുഴയില്‍ നിന്ന് ഉച്ചക്ക് രണ്ടിന് കൂവക്കണ്ടത്തേക്ക് പോയ സ്റ്റാര്‍ ബസിലായിരുന്നു മോഷണം.
പന്നിമറ്റം ചാലില്‍ ജോര്‍ജുകുട്ടിയുടെ ഭാര്യ ലില്ലിക്കുട്ടിയുടെ ബാഗാണ് മോഷ്ടിച്ചത്. മങ്ങാട്ടുകവലയില്‍ ബസ് എത്തിയപ്പോഴാണ് പണവും സ്വര്‍ണവുമടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത് അറിയുന്നത്. ബസ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇടവെട്ടിയിലെത്തിയപ്പോള്‍ പോലീസ് ബസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.

Latest