Connect with us

National

സ്വര്‍ണ ഖനനം: റുമാനിയയില്‍ കൂറ്റന്‍ റാലി

Published

|

Last Updated

ബുക്കാറസ്റ്റ്: റുമാനിയയില്‍ സ്വര്‍ണ ഖനനം ചെയ്യാന്‍ അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ കൂറ്റന്‍ റാലി. യൂറോപ്പിലെ ഏറ്റവും വലിയ സ്വര്‍ണഖനന പദ്ധതിയാണ് റോസിയ മൊന്‍ടാനയിലുള്ളത്. രണ്ടാഴ്ചയായി വന്‍ ജനക്കൂട്ടം ഖനനാനുമതിക്കെതിരെ പ്രതിഷേധിച്ചു വരികയാണ്.
പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവരാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ഖനനത്തിനെതിരെയുള്ള പ്രതിഷേധം സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമായി മാറിയിട്ടുണ്ട്. ഖനനത്തിന് വേണ്ടി ഉപയോഗിക്കുന്ന സയനേഡും മറ്റ് മെര്‍ക്കുറി വസ്തുക്കളും ഇവിടെ പാരിസ്ഥിതിക വെല്ലുവിളിയുയര്‍ത്തുമെന്നാണ് സമരക്കാര്‍ പറയുന്നത്. റുമാനിയയിലെ ഖനികള്‍ സര്‍ക്കാര്‍ തുച്ഛമായ വിലക്കാണ് കൈമാറിയതെന്നും സമരക്കാര്‍ ആരോപിക്കുന്നുണ്ട്. പ്രധാനമന്ത്രി വിക്ടര്‍ പോണ്‍ഡ സമരക്കാരുമായി ചര്‍ച്ച നടത്തി അനുഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മനുഷ്യാവകാശ ധ്വംസനമാണ് സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഉണ്ടാകുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

Latest