Connect with us

International

സൂകി റോമിന്റെ ഓണററി പൗരത്വം സ്വീകരിച്ചു

Published

|

Last Updated

വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ സന്ദര്‍ശനം നടത്തുന്ന ആംഗ് സാന്‍ സൂകി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി ഓണററി പൗരത്വം സ്വീകരിച്ചു. പിന്നീട് വത്തിക്കാനിലെത്തിയ സൂകിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ മുന്‍ രാഷ്ട്രീയ തടവുകാരിയുമായ ആംഗ് സാന്‍ സൂകി അടിച്ചമര്‍ത്തലിനെതിരായ സമാധാനപരമായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. 1991ലാണ് സൂകിക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്.

Latest