Connect with us

National

ദാവൂദ് കാര്‍ വാഗ്ദാനം ചെയ്‌തെന്ന് വെംഗ്‌സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്‌റാഹിം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിച്ചിരുന്നതായി മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെംഗ്‌സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. 1986ല്‍ ഷാര്‍ജാ ടൂര്‍ണമെന്റിന്റെ ഇടയില്‍ ഒരു ദിവസം ഡ്രസ്സിംഗ് റൂമില്‍ കയറിവന്ന ദാവൂദ് കളിക്കാര്‍ക്ക് കാര്‍ വാഗ്ദാനം ചെയ്തു എന്നാണ് വെംഗ്‌സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കളി നടക്കുന്നതിന് തലേ ദിവസമാണ് ദൂവൂദ് എത്തിയതെന്നും പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഓരോ കളിക്കരനും ടൊയോട്ടാ കാര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. നടന്‍ മെഹ്മൂദാണ് ദാവൂദിനെ പരിചയപ്പെടുത്തിയത്. “വലിയ വ്യാപാരി” എന്നായിരുന്നു പരിചയപ്പെടുത്തല്‍. ആ സമയത്ത് ഡ്രസ്സിംഗ് റൂമില്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ഉണ്ടായിരുന്നില്ല. അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോയിരിക്കുകയായിരുന്നു. തനിക്കൊഴിച്ച് മറ്റാര്‍ക്കും ദൂവൂദിനെ തിരിച്ചറിയാന്‍ സാധിച്ചില്ല. തനിക്ക് നേരത്തെ ഫോട്ടോകളില്‍ കണ്ട് പരിചയമുണ്ടായിരുന്നു. പാക്കിസ്ഥാനുമായുള്ള ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ചേതന്‍ ശര്‍മയുടെ അവസാന പന്തില്‍ ജാവേദ് മിയാന്‍ദാദ് സിക്‌സര്‍ പറത്തിയത് ഇന്നും ഓര്‍ക്കുന്നുണ്ടെന്നും ദിലീപ് വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.

Latest