Connect with us

National

അപകീര്‍ത്തി കേസില്‍ ഹാജരായില്ല; ഷീലാ ദീക്ഷിത്തിന് 5000 രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാജരാകാത്തതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് അയ്യായിരം രൂപ പിഴ. ബി ജെ പി നേതാവ് വിജേന്ദര്‍ ഗുപ്തക്കെതിരെ അവര്‍ തന്നെ നല്‍കിയ പരാതി പരിഗണിക്കവെ ഹാജരാകാതിരുന്നതിനാണ് കോടതി നടപടി.
ജനുവരി 27ന് മുമ്പ് യാതൊരു ഒഴിവുകഴിവും പറയാതെ കോടതിയില്‍ ഹാജരാകണമെന്നും മെട്രപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് നമ്രിതാ അഗര്‍വാള്‍ ഉത്തരവിട്ടു. അതേസമയം, ഇന്നലെ കോടതയില്‍ സ്വയം ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിച്ചു. എന്നാല്‍ ജനുവരി 27 ന് മുമ്പ് കേസ് പരിഗണിക്കുമ്പോള്‍ അവര്‍ തീര്‍ച്ചായായും നേരിട്ട് ഹാജരാകണം.
തനിക്കെതിരെ മാന്യമല്ലാത്ത രീതിയില്‍ പദപ്രയോഗം നടത്തിയെന്ന് കാട്ടിയാണ് കഴിഞ്ഞ ആഗസ്റ്റ് ആറിന് ഡല്‍ഹി ബി ജെ പി മുന്‍ പ്രസിഡന്റ് വിജേന്ദര്‍ ഗുപ്തക്കെതിരെ ഷീലാ ദീക്ഷിത്ത് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

---- facebook comment plugin here -----

Latest