Connect with us

Kozhikode

സര്‍വകലാശാലാ ജീവനക്കാരുടെ അനിശ്ചിതകാല സമരം: സെമസ്റ്റര്‍ പരീക്ഷകള്‍ താളംതെറ്റും

Published

|

Last Updated

കോഴിക്കോട്: അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുള്ള സര്‍വകലാശാലാ ജീവനക്കാരുമായി ചര്‍ച്ച നടത്തി ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗവും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാറും സര്‍വകലാശാലാ അധികാരികളും മുന്‍കൈയെടുക്കണം. സര്‍വകലാശാലയില്‍ പൂര്‍ണ തോതിലുള്ള സിന്‍ഡിക്കേറ്റ് ഇപ്പോള്‍ നിലവിലില്ലാത്തതുകൊണ്ട് മധ്യസ്ഥശ്രമങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. ഏകദേശം മൂന്ന് ആഴ്ചയായി സര്‍വകലാശാലയില്‍ സമരാന്തരീക്ഷം നിലനില്‍ക്കുന്നു. സെമസ്റ്റര്‍ പരീക്ഷകള്‍ ആസന്നമായ സമയത്ത് ആരംഭിച്ച സമരം നീണ്ടുപോയാല്‍ പരീക്ഷകളും ഫലപ്രഖ്യാപനവും ആകെ അവതാളത്തിലാകാന്‍ ഇടയുണ്ട്. അതിനാല്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest