Connect with us

Kozhikode

സമൂഹത്തോടും സമുദായത്തോടും വിഘടിത നേതൃത്വം മാപ്പ് പറയണം: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട്: സ്വന്തം മദ്‌റസാ കെട്ടിടം തീവെച്ച് നശിപ്പിച്ച് സുന്നി പ്രവര്‍ത്തകരുടെ മേല്‍ കുറ്റം ചുമത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള വിഘടിതരുടെ ഗൂഢാലോചന ഓണപ്പറമ്പ് സംഭവത്തിലെ അറസ്റ്റിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിയുടെ കൈവെട്ടാന്‍ വരെ ആഹ്വാനം ചെയ്ത വിഘടിത നേതൃത്വത്തിന്റെ അക്രമ വാഴ്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓണപ്പറമ്പ് മദ്രസാ തീവെപ്പ് കേസ്. അണികള്‍ക്കിടയില്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കുറ്റവാസന പരിപോഷിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം.
ബോംബ് നിര്‍മാണം മുതല്‍ ബോംബാക്രമണം വരെ അണികളെ പരിശീലിപ്പിക്കുകയാണ്. ആദര്‍ശ ഭിന്നതയുള്ളവരെ പ്രമാണത്തിന്റെ പിന്‍ബലത്തോടെ നേരിടാന്‍ കഴിയാതെ ബോംബും മാരകായുധങ്ങളുമുപയോഗിച്ച് ഇല്ലാതാക്കാനാണ് ശ്രമം.
ഇതിനകം ആറ് പേരാണ് കേരളത്തില്‍ വിഘടിതരുടെ കൊലക്കത്തിക്കിരയായത്. സമൂഹത്തില്‍ കുഴപ്പവും ഛിദ്രതയുമുണ്ടാക്കാന്‍ ഇരുട്ടിന്റെ മറവില്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. ഓണപ്പറമ്പ് സംഭവത്തിലെയും പാറാട് ബോംബ് സ്‌ഫോടന ക്കേസിലെയും ഗൂഢാലോചന പുറത്തു കൊണ്ടുവരണം. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാനായ പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു. അക്രമവും അരാജകത്വവും കൈമുതലാക്കിയ വിമതര്‍ സമുദായത്തിന് നാണക്കേടായിരിക്കുകയാണ്. മത സംഘടനയെന്ന ലേബല്‍ അഴിച്ചുമാറ്റി സമൂഹത്തോടും സമുദായത്തോടും വിഘടിത നേതൃത്വം മാപ്പ് പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest