Connect with us

National

ബസുകളില്‍ പാര്‍ട്ടി ചിഹ്നം; ജയലളിതക്ക് വക്കീല്‍ നോട്ടീസ്

Published

|

Last Updated

ചെന്നൈ: ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഡി എം കെ വക്കീല്‍ നോട്ടീസയച്ചു. ഒക്‌ടോബര്‍ 23ന് പുതുതായി നിരത്തിലിറക്കിയ 50 മിനിബസുകള്‍ക്ക് പുറമെ മറ്റ് 610 പൊതുഗതാഗത ബസുകളില്‍ പാര്‍ട്ടിയുടെ “രണ്ട് ഇലകള്‍” എന്ന മുദ്ര പതിപ്പിച്ചതിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. ഈ നടപടിക്കെതിരെ ഡി എം കെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.
ജയലളിതക്ക് പുറമെ, സംസ്ഥാന ഗതാഗത മന്ത്രി സെന്തില്‍ ബാലാജി, ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണന്‍, മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തിടെ യെര്‍കാട്ട് നടന്ന അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ എ ഐ എ ഡി എം കെയുടെ അംഗീകാരം റദ്ദാക്കണമെന്ന് ഡി എം കെ മേധാവി എം കരുണാനിധി കമ്മീഷന് പരാതി നല്‍കിയിരുന്നു. അഴിമതിവിരുദ്ധ ആക്ട് അനുസരിച്ച് അഴിമതിയില്‍ കുടുങ്ങിയവര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കണമെന്നും വിജിലന്‍സിനോടും അഴിമതി വിരുദ്ധ ബ്യൂറോയോടും ഡി എം കെ ആവശ്യപ്പെട്ടു.

Latest