Connect with us

Gulf

അടുത്ത വര്‍ഷം പകുതിയോടെ 100 സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കും: നഗരസഭ

Published

|

Last Updated

അജ്മാന്‍: അടുത്ത വര്‍ഷം പകുതിയോടെ അജ്മാന്‍ നഗരസഭയുടെ 100 ലധികം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാക്കും. അജ്മാന്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ യഹ്യ ഇബ്രാഹിം അഹ്മദ് അറിയിച്ചതാണിത്.
ആപ്പിള്‍, ബ്ലാക്ക് ബെറി, ആന്‍ഡ്രോയ്ഡ് സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.  ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, വിവിധ വിഭാഗങ്ങളിലേക്കുള്ള പരാതികള്‍, പുതിയ രജിസ്‌ട്രേഷനുകള്‍, ഓണ്‍ലൈന്‍ അപേക്ഷകളിന്മേലുള്ള പിന്തുടരല്‍ എന്നിവയാണ് സ്മാര്‍ട്ട് ഫോണിലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച സ്മാര്‍ട്ട് ഗവണ്‍മെന്റ് പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യഹ്യ ഇബ്രാഹിം പറഞ്ഞു.

Latest