Connect with us

Kannur

ഓണപ്പറമ്പ് മദ്രസ കത്തിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: ഓണപ്പറമ്പില്‍ മദ്രസ കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓണപ്പറമ്പ് നരിക്കോട് എറുന്തല പൊന്നന്‍ ഹൗസില്‍ മുഹമ്മദ്(60) അറസ്റ്റിലായത്. ഇയാള്‍ ചേളാരി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനും നരിക്കോട് ജുമാ മസ്ജിദിന്റെ റസീവറും ആണ്.

ഇയാളെ സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പോലീസ് സംശയിച്ചിരുന്ന അഞ്ച് പ്രതികളില്‍ ഒരാളാണ് ഇദ്ദേഹം. മദ്രസ ചെറുതായി തീവെച്ച് കുറ്റം സുന്നിപ്രവര്‍ത്തകരുടെ മേല്‍ ചുമത്താനായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

 

 

Latest