Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പിണറായി വിജയന്‍ മാപ്പ് പറഞ്ഞ് അന്തസ് കാണിക്കണമെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിരന്തരമായി നടത്തിയ സമരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സി പി എം അക്രമപാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് ഇന്നലെ നടന്ന സംഭവമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അക്രമത്തിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്ന പിണറായിയുടെ പ്രസ്താവന നിരര്‍ത്ഥകമാണ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും പിണറായി ഇതുതന്നെയാണ് പറഞ്ഞതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Latest