Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ കല്ലേറ്: ആസൂത്രിതമായ വധശ്രമമെന്ന് പോലീസ്

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയോടെ നടപ്പാക്കിയാണെന്ന് പോലീസ് കോടതിയില്‍. കേസില്‍ അറസ്റ്റിലായ 15 എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇരുമ്പ് വടി, മരവടി, കല്ല് എന്നിവ ഉപയോഗിച്ചുള്ള വധശ്രമമാണ് മുഖ്യമന്ത്രിക്കെതിരായി നടന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സി പി എമ്മിന്റെ മൂന്ന് ലോക്കല്‍ സെക്രട്ടറിമാരും നാല് ഏരിയാ കമ്മറ്റി അംഗങ്ങളും ആര്‍ എസ് പിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും റിമാന്‍ഡിലായവരില്‍ ഉള്‍പ്പെടുന്നു.

മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കെ കെ നാരായണന്‍, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആയിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest