Connect with us

Kerala

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. മുഖ്യന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ലഭ്യമാക്കുന്നതിന് ശിപാര്‍ശ ചെയ്യും. മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ലഭ്യമാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയായുള്ളൂ.

അതിനിടെ സംഭവത്തില്‍ രണ്ട് എം എല്‍ എമാരുള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നീ എം എല്‍ എമാര്‍ക്കെതിരെയും ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Latest