Connect with us

Kerala

ശ്രീധരന്‍ നായരുടെ രഹസ്യമൊഴി വി എസിന് നല്‍കാന്‍ കോടതിയുടെ ഉത്തരവ്

Published

|

Last Updated

പത്തനംതിട്ട: സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴി വി എസ് അച്ചുതാനന്ദന് നല്‍കാന്‍ കോടതിയുടെ ഉത്തരവ്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. ക്രിമിനല്‍ നടപടി നിയമം 164 പ്രകാരം ശ്രീധരന്‍നായര്‍ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് വി എസ് ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടക്കമുള്ള മൊഴിപ്പകര്‍പ്പാണ് വി എസിന് ലഭിക്കുക.

സോളാര്‍ കേസില്‍ തുടര്‍ നിയമപോരാട്ടത്തിനു വേണ്ടിയാണ് ശ്രീധരന്‍ നായരുടെ രഹസ്യമൊഴിപ്പകര്‍പ്പ് വി എസ് ആവശ്യപ്പെട്ടത്.
കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പ് നല്‍കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. ശ്രീധരന്‍നായര്‍ നല്‍കിയ അന്യായം, എഫ് ഐ ആര്‍, സരിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് എന്നിവയുടെ കോപ്പികളും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

 

Latest