Connect with us

Malappuram

നെല്‍കൃഷിയെ തൊട്ടറിയാന്‍ കുരുന്നുകള്‍ വിത്തുത്പാദന കേന്ദ്രത്തിലെത്തി

Published

|

Last Updated

കാളികാവ്: അടക്കാക്കുണ്ട് ജി എല്‍ പി സ്‌കൂളിലെ കുട്ടികള്‍ നെല്‍കൃഷി കാണാന്‍ ചോക്കാട് വിത്തുല്‍പാദന കേന്ദ്രത്തിലെത്തി. നെല്‍കൃഷിയെ അറിയുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് കുരുന്നുകള്‍ സീഡ് ഫാമില്‍ എത്തിയത്.
സീഡ്ഫാമിലെ പാടത്ത് നെല്ല് വിളവെടുപ്പ് നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ കുട്ടികള്‍ ആവേശത്തോടെ കൊയ്ത്തിനിറങ്ങി. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ കുട്ടികള്‍ക്ക് നെല്ല് കൊയ്യുന്നത് കാണിച്ച്‌കൊടുത്തു. കുട്ടികള്‍ കൊയ്ത്തുപാട്ടുകള്‍ പാടി നെല്ല് കൊയ്യുകയും, കറ്റകെട്ടി ഫാമിലെ ഷെഡ്ഡില്‍ കൊണ്ട് വരുകയും ചെയ്തു. കറ്റ(നെല്ലിന്റെ കെട്ട്) തല്ലുന്നത് (മെതിക്കുക) കുട്ടികളെ കാണിച്ച് കൊടുക്കുകയും, കുട്ടികള്‍ കറ്റതല്ലി നെല്ല് വേര്‍പെടുത്തുകയും ചെയ്തു. നെല്ലും പതിരും വേര്‍തിരിക്കുന്നതും കുട്ടികള്‍ കണ്ട് പഠിച്ചു.
സ്‌കൂളിലെ മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളാണ് വിത്തുല്‍പാതന കേന്ദ്രത്തിലെത്തിയത്. ചോക്കാട് ഗ്രാമ പഞ്ചയത്ത് അംഗം പൈനാട്ടില്‍ അഷ്‌റഫ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി വി ജോര്‍ജ്, മറ്റ് അധ്യപകരും സീഡ് ഫാംമില്‍ എത്തിയിരുന്നു. സ്‌കൂള്‍ കുട്ടികളായ ഫാത്തിമ നിദ, സലീഷ്ഘാന്‍, തന്‍സിയ, സന എന്നിവര്‍ കൊയ്ത്ത് പാട്ടുകള്‍ക്ക് ഈണം നെല്‍കി. കൊയ്ത്തും, മെതിയും, ട്രാക്ടറുകളും, അത്ത്യല്‍പാതന ശേശിയുളള വിത്തിനങ്ങളും, നെല്ലുല്‍പതനവും എല്ലാം കുട്ടികള്‍ക്ക് വിശതമായി ഫാം ഓഫീസര്‍ ബിജു പി മാത്യു പറഞ്ഞ് കൊടുത്തു.

Latest