Connect with us

Malappuram

സി ബി എസ് ഇ ജില്ലാ കലോത്സവത്തില്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: സി ബി എസ്ഇ ജില്ലാ കലോത്സവത്തില്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു ദിവസമായി നടന്ന മത്സരത്തില്‍ 584 പോയന്റു നേടിയാണു പീവീസ് കിരീടം ചൂടിയത്. തുടര്‍ച്ചയായ നാലാംവര്‍ഷമാണു പീവീസ് ഒന്നാംസ്ഥാനം നേടുന്നത്. 559 പോയന്റോടെ എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂരിനാണ് രണ്ടാംസ്ഥാനം. 460 പോയന്റുമായി നസ്‌റത്ത് സ്‌കൂള്‍ മഞ്ചേരി മൂന്നാം സ്ഥാനം നേടി.
കാറ്റഗറി ഒന്ന് എല്‍ പി വിഭാഗത്തില്‍ 69 പോയന്റോടെ നിലമ്പൂര്‍ ഫാത്തിമഗിരി സ്‌കൂളാണു ഒന്നാം സ്ഥാനത്ത്. 61 പോയിന്റുമായി വണ്ടൂര്‍ സൈനിക് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 59 പോയന്റോടെ ഐ എസ് എസ് സിനീയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്നാംസ്ഥാനം. കാറ്റഗറി രണ്ട് യു പി വിഭാഗത്തില്‍ 155പോയന്റുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 142 പോയന്റോടെ തിരൂര്‍ എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളിന് രണ്ടാംസ്ഥാനം ലഭിച്ചു.
കാറ്റഗറി മൂന്ന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 296 പോയന്റുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിന് ഒന്നാംസ്ഥാനം ലഭിച്ചു. 289 പോയന്റുമായി എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂരിനാണ് രണ്ടാംസ്ഥാനം. 243 പോയന്റുമായി പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.
കാറ്റഗറി നാല് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 301 പോയിന്റുമായി എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂരിനാണു ഒന്നാം സ്ഥാനം. 248 പോയന്റുമായി എം ഇ എസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കാമ്പസ് സ്‌കൂള്‍ കുറ്റിപ്പുറത്തിനാണു രണ്ടാംസ്ഥാനം. ജനറല്‍ ഇനങ്ങളില്‍ എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ 86 പോയിന്റുമായി ഒന്നാമതെത്തി. 78 പോയന്റുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിന് രണ്ടാംസ്ഥാനവും ലഭിച്ചു.

Latest