Connect with us

Kozhikode

ഭക്ഷ്യസുരക്ഷാ നിയമം ആത്മാര്‍ഥതയില്ലാത്ത തുരുപ്പു ചീട്ട്: ടി എന്‍ സീമ

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥതയില്ലാത്ത തുരുപ്പു ചീട്ട് മാത്രമാണ് ഭക്ഷ്യസുരക്ഷാ നിയമമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എം പി. ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
കേരള ഗ്രാമീണ ബേങ്ക് എംപ്ലോയീസ് യൂനിയന്‍ ആന്‍ഡ് കേരള ഗ്രാമീണ ബേങ്ക് ഓഫീസേഴ്‌സ് യൂനിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെയാണ് ഭക്ഷ്യസുരക്ഷ കൊട്ടിഘോഷിക്കപ്പെടുന്നത്. ഇതിന് പിന്നില്‍ കോര്‍പറേറ്റുകളാണ്.
ഒരു മാസം ഒരാള്‍ക്ക് ഏഴ് കിലോ ഭക്ഷ്യധാന്യം കൊടുത്താല്‍ ഭക്ഷ്യ സുരക്ഷ ആകില്ല. ഈ ബില്‍ സംബന്ധിച്ച് ഫുഡ് ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിറ്റിക്ക് മുമ്പാകെ നിരവധി വിദഗ്ധരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതെല്ലാം മുഖവിലക്കെടുക്കാതെയാണ് കേന്ദ്രം ബില്ല് നടപ്പാക്കുന്നത്. വരാന്‍ പോകുന്ന മൈക്രോ ഫിനാന്‍സ് ബില്ല് ഗ്രാമീണ ബേങ്കിംഗ് സംവിധാനത്തെ തകര്‍ക്കും. നൂറ് മുതല്‍ 150 ശതമാനം വരെയാണ് അവരുടെ പലിശ നിരക്ക്. ഗ്രാമീണ ബേങ്കുകളുടെ സാധ്യത മനസ്സിലാക്കി സ്വകാര്യമേഖലക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍.
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ ബില്ല് അവസരമൊരുക്കും. ഇത് വലിയ ചൂതാട്ടത്തിന് കാരണമാകും. അവര്‍ പറഞ്ഞു.

 

Latest