Connect with us

Kerala

ആക്രമത്തിന്റെ ഗുണഫലം മുഖ്യമന്ത്രിക്കും സര്‍ക്കാറിനും: പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ ആക്രമണം നടത്തിയിട്ട് എല്‍ ഡി എഫിന് എന്ത് നേട്ടമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിന്റെ ഗുണഫലം ആര്‍ക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിയിലും മാഫിയയിലും മുങ്ങി മുഖം നഷ്ടപ്പെട്ട സര്‍ക്കാറിനും മുഖ്യമന്ത്രിക്കും തന്നെയാണ് അതിന്റെ ഗുണഫലം.

മുഖ്യമന്ത്രിക്കുനേരെ നടത്തിയ ആക്രമത്തില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണ്. മുഖ്യമന്ത്രിക്ക് പരുക്കേറ്റത് ഗൗരവം അര്‍ഹിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് എല്‍ ഡി എഫ് ഇതുവരെ നടത്തിയ സമരങ്ങള്‍ സമാധാനപരവുമായിരുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ സമരം ചെയ്തവര്‍ ഒരുപാട് സഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്നത് സമരത്തിന്റെ നയമല്ലെന്നും പിണറായി പറഞ്ഞു.

---- facebook comment plugin here -----

Latest