Connect with us

Kerala

എല്‍ ഡി എഫ് യോഗം മൂന്നുമണിക്ക്

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരുക്കേറ്റതിന്റെ പശ്ചാത്തലത്തില്‍ എല്‍ ഡി എഫ് സംസ്ഥാന നേതൃയോഗം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് തിരുവനന്തപുരത്ത് ചേരും. അക്രമത്തില്‍ എല്‍ഡി എഫിനാണ് പങ്ക് എന്ന ആരോപണം ശക്തമായതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് യോഗം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലേതുപോലെ സി പി എമ്മും എല്‍ ഡി എഫും നേരിയ പ്രതിരോധത്തിലാണിപ്പോള്‍. അക്രമം നടത്തിയത് ആരാണെങ്കിലും മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഒരു വീര പരിവേഷമാണ് കൈവന്നിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയെ ഉപരോധിക്കുക എന്ന സമര രീതിയെ തളര്‍ത്തുന്നതായി മാറിയിരിക്കുന്നു. ഇതിനെ തരണം ചെയ്യുകയായിരിക്കും യോഗത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം മുഖ്യമന്ത്രിക്കെതിരെയുള്ള സമരത്തിന്റെ ഉദ്ദേശശുദ്ധി നഷ്ടപപ്പെട്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പരഞ്ഞു. എല്‍ ഡി എഫ് പ്രവര്‍ത്തകരാണ് ഇത് ചെയ്തതെങ്കില്‍ കര്‍ശന നടപടി വേണമെന്നും പന്ന്യന്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. സി പി എമ്മിന്റെ ഗുണ്ടായിസത്തിന്റെ ഇരയാണ് മുഖ്യമന്ത്രി. യെച്ചൂരിയും കാരാട്ടും വിഷയത്തില്‍ പ്രതികരിക്കണമെന്നും സുധാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.