Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള പാക് നടപടിയില്‍ ഇന്ത്യ പാക് അതിര്‍ത്തിയിലെ ഉറി സെക്ടറില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ശ്രീനഗര്‍-മുസഫറാബാദ് ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വെടിനിര്‍ത്തല്‍ ലംഘനമോ ഭീകരവാദി ആക്രമണമോ ആണോ ഇതെന്ന് അന്വേഷിക്കുകയാണെന്ന് സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന് കശ്മീര്‍ മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുമുള്ള പ്രകോപനം.

ഈ വര്‍ഷം 130 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ലംഘനം നടത്തിയ വര്‍ഷമാണിത്. ഈ മാസം 14 മുതലുള്ള വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഇതുവരെ മൂന്ന് സൈനികര്‍ മരിക്കുകയും 18 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.