Connect with us

Kerala

നാളികേരത്തിനും വെളിച്ചെണ്ണക്കും വില കുതിക്കുന്നു

Published

|

Last Updated

പാലക്കാട്: നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്ത് മുതല്‍ പതിനഞ്ച് വരെ രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിലുണ്ടായ കുറവും ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് വില കൂടാന്‍ കാരണം. പൊതുവിപണിയില്‍ കിലോക്ക് 25 മുതല്‍ 27രൂപ വരെ വിലയുള്ള തേങ്ങക്ക് ചെറുകിട കച്ചവടക്കാരിലെത്തുമ്പോള്‍ മുപ്പത്തിയഞ്ച് രൂപ വരെയാണ് വില.
17 രൂപയായിരുന്ന തേങ്ങയുടെ വിലയാണ് രണ്ട് മാസത്തിനിടെ ഇരട്ടിയായിരിക്കുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനം ഉത്പാദനം കുറയാനിടയാക്കിയിട്ടുണ്ട്. വിലക്കയറ്റം കേരകര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതിനാല്‍ കാര്യമായ ലാഭമൊന്നുമില്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 20 രൂപയുടെ വര്‍ധനവാണ് വെളിച്ചെണ്ണക്കുണ്ടായത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്ന പച്ചത്തേങ്ങ കയറ്റുമതി ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതും നിലവില്‍ വിലവര്‍ധനക്കുള്ള കാരണങ്ങളായി പറയപ്പെടുന്നുണ്ട്.
അതേസമയം ഇടനിലക്കാരുടെ എണ്ണം കൂടുന്നതാണ് ചില്ലറ വ്യാപാരമേഖലയിലെ വില ഉയരാന്‍ കാരണമെന്ന് നാളികേര വികസന ബോര്‍ഡ് അറിയിച്ചു. പാലക്കാട് നാളികേരത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന കിഴക്കന്‍ മേഖലയില്‍ നാളികേര ഉത്പാദനം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാറ്റ്‌വീഴ്ച മൂലം തെങ്ങുകള്‍ക്ക് നാശനഷ്ടമുണ്ടായതിന് പുറമെ കാലവസ്ഥാ വ്യതിയാനം ഉത്പാദനം കുറയാന്‍ കാരണമാക്കിയിട്ടുണ്ട്.

Latest