Connect with us

International

ബംഗ്ലാദേശില്‍ പ്രതിപക്ഷ ബന്ദ് തുടങ്ങി; ഏറ്റുമുട്ടലില്‍ അഞ്ച് മരണം

Published

|

Last Updated

ധാക്ക: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത രാജ്യ വ്യാപകമായ 60 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സര്‍ക്കാര്‍ രാജിവെച്ച് കാവല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാന പ്രതിപക്ഷമായ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) വക്താക്കള്‍ അറിയിച്ചു.
അതിനിടെ, പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനിടെ ബംഗ്ലാദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 11 ആയി. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീരദേശ നഗരമായ ചിറ്റാഗോംഗ്, രാജ്ഷാഹി എന്നിവിടങ്ങളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

Latest