Connect with us

Gulf

പ്രവാസി പെന്‍ഷന്‍ പദ്ധതികേന്ദ്രം ഇന്ന് മുതല്‍

Published

|

Last Updated

ദുബൈ: ഒരു വര്‍ഷത്തോളം ചുവപ്പുനാടയില്‍ കുടുങ്ങിയ പ്രവാസി പെന്‍ഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വഹിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്ക് പുറത്ത് നടപ്പാക്കുന്ന പ്രഥമ പ്രവാസി പെന്‍ഷന്‍ പദ്ധതിയാണിത്. പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള സെന്റര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചേര്‍ന്നാവും പ്രവര്‍ത്തിക്കുക.
കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. യു എ ഇയില്‍ നേരത്തെ തന്നെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിരവധി പ്രവാസികള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. ബറോഡ ബേങ്കിലും എസ് ബി ടിയിലും പണം നിക്ഷേപിച്ച് പെന്‍ഷന്‍ പദ്ധതിയിലും ഇന്‍ഷൂറന്‍സ് പോളിസിയിലും അംഗമാവാന്‍ പ്രവാസികള്‍ക്ക് സാധിക്കും. പ്രവാസികളായ 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാവാം. പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണെന്ന് രേഖപ്പെടുത്തിയ ഗാര്‍ഹിക-നിര്‍മാണ തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് സാന്ത്വനമായാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. യു എ ഇ യിലെ 20 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരില്‍ 65 ശതമാനത്തിന് പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് ആനുകൂല്യങ്ങളാണ് പദ്ധതി വഴി അംഗങ്ങള്‍ക്ക് ഉറപ്പ് വരുത്തുക.