Connect with us

Kozhikode

'ഇമാം ബുഖാരി (റ)' പ്രകാശനം ചെയ്തു

Published

|

Last Updated

കോടമ്പുഴ: ദാറുല്‍ മആരിഫ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പുതിയ രചനയായ “”ഇമാമുല്‍ മുഹദ്ദിസീന്‍ മുഹമ്മദു ബ്‌നു ഇസ്മാഈലില്‍ ബുഖാരി (റ)””എന്ന അറബി ഗ്രന്ഥം ഉസ്ബക്കിസ്ഥാനിലെ ഇമാം ബുഖാരി (റ) യുടെ മഖാം ശരീഫില്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്കു കോപ്പി നല്‍കി പി കെ എസ് തങ്ങള്‍ തലപ്പാറ പ്രകാശനം ചെയ്തു.
ഹദീസ് വിജ്ഞാന ലോകത്തെ വിശ്വപ്രസിദ്ധ പണ്ഡിതനും വിശുദ്ധ ഖുര്‍ആനിനു ശേഷം ഇസ്‌ലാമിലെ ഏറ്റവും ആധികാരിക അവലംബ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവുമായ മുഹമ്മദു ബ്‌നു ഇസ്മാഈലില്‍ ബുഖാരി (റ) യുടെ സമഗ്രവും എന്നാല്‍ സംപ്ക്ഷിതവുമായ ജീവ ചരിത്രവും, മാതൃകാചര്യയും, അത്ഭുത സിദ്ധികളും, തത്വോപദേശങ്ങളും, ഹദീസ് ക്രോഡീകരണ രംഗത്ത് കാണിച്ച അതീവ ശ്രദ്ധയും കൃത്യതയും സൂക്ഷ്മതവും വരച്ചുകാണിക്കുന്നതാണ് പ്രസ്തുത ഗ്രന്ഥം.

 

Latest