Connect with us

National

മോഡിക്ക് ഇന്ത്യയെ നയിക്കാന്‍ സാധിക്കില്ല: ന്യൂയോര്‍ക്ക് ടൈംസ്‌

Published

|

Last Updated

ന്യൂയോര്‍ക്ക്: ജനങ്ങള്‍ക്കിടയില്‍ ഭയവും അക്രമവും ഇളക്കിവിടുന്ന നരേന്ദ്ര മോഡിക്ക് ഇന്ത്യയെ ഫലപ്രദമായി നയിക്കാന്‍ സാധിക്കില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡ്. ജനാധിപത്യത്തില്‍ പ്രതിപക്ഷം അനിവാര്യമാണ്. എന്നാല്‍ പ്രതിപക്ഷവുമായി പ്രവര്‍ത്തിച്ച് പോകാന്‍ മോഡിക്ക് സാധ്യമല്ല. വിമര്‍ശങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ അദ്ദേഹത്തിനാകില്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചതാണെന്നും പത്രാധിപ സമിതി ചൂണ്ടിക്കാട്ടുന്നു.
ബി ജെ പി ഉള്‍പ്പെടുന്ന സഖ്യത്തെ പിളര്‍ത്തിക്കൊണ്ടാണ് മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയത്. പ്രധാന സഖ്യകക്ഷിയായ ജനതാ ദള്‍ (യു) 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചിരിക്കുന്നു.
ബഹുമത സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇത്തരം ഒരു സമൂഹത്തില്‍ മോഡിയെപ്പോലെയൊരാള്‍ ഭരണ തലപ്പത്ത് വരുന്നത് ഒട്ടും ഗുണകരമാകില്ല. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ 1000 പേരാണ് കൊല്ലപ്പെട്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഗുജറാത്ത് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തിയെന്ന അവകാശവാദത്തെയും സമിതി രൂക്ഷമായി വിമര്‍ശിക്കുന്നു. ഗുജറാത്ത് മുസ്‌ലിംകള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഉള്ള മുസ്‌ലിംകളേക്കാള്‍ പിന്നാക്കമാണ്. രാജ്യത്തെ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ഭീതിയോടെയാണ് മോഡിയുടെ ഉയര്‍ന്നു വരവിനെ വീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ വംശജനായ ആന്‍ഡ്ര്യൂ റോസന്താല്‍ നേതൃത്വം നല്‍കുന്ന 19 അംഗ എഡിറ്റോറിയല്‍ ബോര്‍ഡ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest